പഴയങ്ങാടി: സ്കൂൾ വിദ്യാർത്ഥിയെ ബുള്ളറ്റിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചും മറ്റും ക്രൂരമായി മർദ്ദിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. പുതിയങ്ങാടി സ്കൂളിലെ വിദ്യാർത്ഥിയായ മാടായി വെള്ളച്ചാൽതഹ്വപള്ളിക്ക് സമീപത്തെ മുഹമ്മദ് ഷംനാദ് മുസ്തഫ (14) യുടെ പരാതിയിലാണ് മാടായി മുട്ടം തെക്കേ ബസാറിലെ സജാദ്, മുട്ടം അങ്ങാടിയിലെ അർബാൻ മാടായി നേക്കി തെരുവിലെ അയാസ് എന്നിവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മൂന്നിന് ബുധനാഴ്ച 5.30 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഫോണിൽ വിളിച്ച് ചീത്ത വിളിച്ച സംഭവത്തെ തുടർന്ന് സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന പരാതിക്കാരനെ കുണ്ടായിട്ടമ്മൽ അമ്പലത്തിന് സമീപം വെച്ച് പ്രതികൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചൂട്ടാട് ശ്മശാനത്തിന് സമീപത്തെ വിജനമായ വഴിയിൽ വെച്ച് മരപ്പട്ടിക കൊണ്ടും ഒന്നാം പ്രതിയുടെ വീട്ടിലേക്ക്പിടിച്ചു കൊണ്ടുപോയി മുഖം ഗ്രിൽസിന് ഇടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

