ഇരുചക്ര വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു അപകടം.

Kannadiparamba online news

കണ്ണൂർ മാനന്തേരി പന്ത്രണ്ടാം മൈലിൽ ഇരുചക്ര വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു അപകടം.അപകടത്തിൽ ബൈക്ക് യാത്രീകനു ഗുരുതര പരിക്ക്. ഇന്ന് രാവിലെ ആണ് സംഭവം. ചിറ്റാരിപറമ്പ് ഭാഗത്ത് നിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ബൈക്കിനു പുറകെയാണ് ലോറി ഇടിച്ചത്. അപകടത്തിൽ കൈച്ചേരി സ്വദേശി ഷംസീറിന് ഗുരുതര പരിക്കേറ്റു. ഇയാളെകണ്ണൂരിലെസ്വകാര്യആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിനിടയാക്കിയ ലോറി ബൈക്കിൽ ഇടിച്ച ശേഷം അടുത്തുള്ള വർക്ക്‌ ഷോപ്പിലേക്ക് പാഞ്ഞുകയറി.സ്റ്റാർ ഓട്ടോ ഗാരെജിലെ സർവീസ് ചെയ്തു വെച്ച രണ്ട് വാഹനങ്ങൾക്കും കംപ്രെസറിനും മതിലിനും കേടുപാടുകൾ സംഭവിച്ചു. അപകടസമയം വർക്ക്‌ ഷോപ്പ് തുറക്കാത്തതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!