റോഡരികിലും വീട്ടുപരിസരത്തും മറ്റുമായി പാർക്ക് ചെയ്ത വാഹനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക

Kannadiparamba online news

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാൻറീനിനു മുൻവശത്തായി സ്റ്റാളിൽ ജീവനക്കാരനായ അരിയിലെ റഷീദിന്റെ KL.59K.9818 പൾസർ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പിൻകുട്ടിയെ Forestൻ്റെയും MARC (Malabar Awareness & Rescue Centre For Wildlife)ൻ്റെയും റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിൻകുട്ടിയെ പുറത്തെടുത്തത്. റഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട റഷീദ് പേടിക്കുകയും ചുറ്റുപാടുമുള്ള ആൾക്കാരെ വിളിച്ചു കൂട്ടുകയും ചെയ്തു. റഷീദിനെ കണ്ട് പേടിച്ച പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിൽ കയറികൂടി. പൊതുവേ പാമ്പുകൾ ഓരോ 45 ദിവസം കൂടുമ്പോഴാണ് അതിന്റെ തൊലി പൊഴിക്കൽ നടത്താറ്. മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ പാടുള്ള പാമ്പിൻ കുഞ്ഞുങ്ങൾ ആദ്യത്തെ ഏഴു ദിവസം കൊണ്ട് തൊലി പൊഴിക്കുന്നത് കാണാറുണ്ട്.ആദ്യത്തെ തൊലി പൊഴിച്ചതിനു ശേഷം മാത്രമേ പൊതുവെ പാമ്പും കുഞ്ഞുങ്ങൾ ഭക്ഷണം എടുക്കാറുള്ളൂ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!