എളയാവൂർ : പൗരപ്രമുഖനും പരേതരായ ആലാൻ മുഹമ്മദിൻ്റെയും ദയരോത്ത് വെള്ളുവവീട്ടിൽ ആയിഷയുടെയും മകൻ മുണ്ടായട് വി.കെ ഹൗസിൽ ഡി.വി. അബ്ദുൾ അസീസ് ഹാജി (95) നിര്യാതനായി. ദീർഘകാലം മുണ്ടയാട് ഇർഷാദുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹിയായും പഴയക്കാല മുസ്ലിം ലീഗ് പ്രവർത്തകനുമായി പ്രവർത്തിച്ചിരുന്നു. ഭാര്യ വി.കെ കുഞ്ഞാമിന മക്കൾ സഫിയ, വി കെ അബ്ദുൾ റഹിം ( എളയാവൂർ സി.എച്ച് എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ കമ്മറ്റി മുൻ ജനറൽ സിക്രട്ടറി) ഹസീന, നസീമ,ഹനീഫ, ഷിഹാബുദ്ദീൻ ( ദുബൈ), അബ്ദുൾ ഖാദർ (ബംഗ്ലൂർ), സമീറ, സമീർ (ഹഗിൾസ് ബേബി ഷോപ്പ് കണ്ണൂർ) മരുമക്കൾ മൊയ്തീൻ കുട്ടി (കൊടക്),അബ്ദൾ സത്താർ,ഫരീദ്, അബ്ദുൾ സലാം, ഡി.വി. സൗദത്ത്, സാജിദ, നസീബ, സഫൂറ സഹോദരങ്ങൾ ഡി.വി. മൊയ്തീൻ (എളയാവൂർ മനാറുൽ ഹുദാ മുസ്ലിം ജമാഅത്ത് കാരണവ സമിതി അംഗം) ഡി.വി ഉമീമത്ത് പരേതരായ അബ്ദുൾ ഖാദർ, മറിയം സുഹറ ഖബറടക്കം എളയാവൂർ മഹൽ ഖബർസ്ഥാനിൽ നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

