കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിൻ്റെ പടവിൽ തലയിടിച്ച് മരിച്ചു.

Kannadiparamba online news

കണ്ണൂര്‍: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിൻ്റെ പടവിൽ തലയിടിച്ച് മരിച്ചു. കണ്ണൂർ പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. കണ്ണൂര്‍ തിലാന്നൂർ സ്വദേശി രാഹുൽ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. യുവാവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!