മയ്യിൽ: രാത്രിയിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന ഫോണിൽ ലഭിച്ച വിവരത്തെ തുടർന്ന് പട്രോളിംഗിനിടെ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയോട് തട്ടി കയറി കൈ കൊണ്ട് നെഞ്ചിലിടിച്ച് അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.കുറ്റ്യാട്ടൂർ ചട്ടുകപ്പാറയിലെ ടി.ടി.ജയേഷിനെ (35)യാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്.ഇന്ന് പുലർച്ചെയാണ് സംഭവം. ചട്ടുകപ്പാറയിലെ ആ രൂഢം എന്ന സ്ഥലത്ത് പരാതി അന്വേഷിക്കാനെത്തിയ മയ്യിൽ എസ്.ഐ.പി.പി.അബൂബക്കർ സിദ്ധിക്കിനെയാണ് പ്രതി ആക്രമിച്ചത്.പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പരാതി അന്വേഷിക്കാനെത്തിയ എസ് ഐ.യെ നെഞ്ചിനിടിച്ച യുവാവിനെ മയ്യിൽ പോലീസ് അറസ്റ്റു ചെയ്തു
