പറശ്ശിനിക്കടവ് : കേരള ആരോഗ്യ സർവകലാശാല 2024-ൽ നടത്തിയ പി.ജി. ആയുർവേദ പരീക്ഷയിൽ പറശ്ശിനിക്കടവ് എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിന് ഇരട്ട റാങ്കിന്റെ തിളക്കം. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിൽ പി.ജി. ആയുർവേദം അഗദ തന്ത്രയിൽ ഒന്നും മൂന്നും റാങ്ക് കോളേജിന് ലഭിച്ചു.
ഡോ. അനഘ മധുസൂദനൻ ഒന്നാം റാങ്കും ഡോ. പി.പി. അഞ്ജലി മൂന്നാം റാങ്കും നേടി. ഒന്നാം റാങ്ക് നേടിയ ഡോ. അനഘ മധുസൂദനൻ പെരിങ്ങോം സ്വദേശിനിയാണ്. മൂന്നാം റാങ്ക് നേടിയ പി.പി. അഞ്ജലി എറണാകുളം ജില്ലയിലെ എളംകുന്നപുഴ സ്വദേശിനിയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

