ദേശസേവ സ്കൂളിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തി.

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ഈ വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ദേശസേവ സ്കൂളിൽ വിപുലമായി നടത്തുകയുണ്ടായി. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തി എന്നതിൻ്റെ തെളിവായി മെഷീനിൽ നിന്നും പുറത്തേക്ക് വന്ന ബീപ് സൗണ്ട് യഥാർത്ഥ തിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തിയതിനോടൊപ്പം കുട്ടികളിൽ കൗതുകവും ഉണർത്തുകയുണ്ടായി.

ജനാധിപത്യത്തിൻ്റെ
നാഴികക്കല്ലായ തെരെഞ്ഞെടുപ്പിനെ കൂടുതൽ അടുത്തറിയാനുള്ള ഒരവസരം ഇതിലൂടെ കുട്ടികൾക്ക് കൈവന്നു. പൊതുതിരഞ്ഞെടുപ്പിനോട് സമാനത പുലർത്ത രീതി പിന്തുടർന്ന് നടത്തിയ ഒരു തിരഞ്ഞടെപ്പ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 93% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 7F ക്ലാസിലെ ഹിബ .സിയെ സ്കൂൾ ലീഡറായും 7 A ക്ലാസിലെ മുഹമ്മദ് യാസിനെ ഉപ ലീഡറായും തിരഞ്ഞെടുത്തു. സാമൂഹ്യ ശാസ്ത്രം ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പിന് അധ്യാപികമാരായ ഷനല മോഹൻ, റീന കെ, രജിത കൃഷ്ണൻ, നിത്യ ഒ, ജിംന ,അഖിൽ ജനു എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!