മയ്യിൽ: പുതിയ ലയൺസ് വർഷാരംഭമായ ജൂലൈ 1-ന് വിവിധ സന്നദ്ധ, സേവന പ്രവർത്തനങ്ങൾ നടത്തി ലയൺസ് ക്ലബ് മയ്യിൽ മാതൃകയായി. ‘അന്തർ ദേശീയ ചാർട്ടേഡ് അക്കൗണ്ടന്റ് ഡേ’യുടെ ഭാഗമായി ഇന്നു രാവിലെ 8 മണിക്ക് മയ്യിൽ പാടിക്കുന്ന്, അരിമ്പ്ര റോഡിനു സമീപം താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ശരത് ചന്ദ്രൻ എയുടെ
(ACA M.Com) വീട്ടിൽ ചെന്ന് ആദരിച്ചു. തുടർന്ന് ‘ഡോക്ടേഴ്സ് ഡേ’യോടനുബന്ധിച്ച് മയ്യിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ജനകീയ ഡോക്ടറായ രാജേഷ് പി.വിയെ ആദരിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആശുപത്രി വളപ്പിൽ ഔഷധ വൃക്ഷങ്ങൾ നടുകയും ചെയ്തു. പിന്നീട് മയ്യിൽ 8/6 ൽ താമസിക്കുന്ന
അസുഖ ബാധിതയായ അന്യദേശ കുടുംബത്തിന് ഭക്ഷ്യധാന്യ കിറ്റും, സാമ്പത്തിക സഹായവും കൈമാറി. ശേഷം മയ്യിൽ ലയൺസ് അംഗങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന് രക്തദാനവും നടത്തി.
മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് എ.കെ രാജ് മോഹന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി.കെ നാരായണൻ, ബാബു പണ്ണേരി, രാധാകൃഷ്ണൻ പി, പ്രേമരാജൻ സി.കെ തുടങ്ങി മറ്റ് ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

