കണ്ണാടിപ്പറമ്പ് : ദേശസേവ സ്കൂളിൽ വിദ്യാരംഗം ബഡ്ഡിംഗ് റൈറ്റേഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ രചനകളും ചിത്രക്കൂട്ടുകളും ഉൾപ്പെടുത്തി പൂമൊട്ടുകൾ എന്ന മാസികയും നിറച്ചാർത്ത് എന്ന ചിത്രപ്പുസ്തകത്തിൻ്റെയും പ്രകാശനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. രമേശൻനിർവ്വഹിച്ചു. എൽ. പി മുതൽ യു.പി ക്ലാസ് വരെയുള്ള കുട്ടികളുടെ സൃഷ്ടികളാണ് പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തത്. വിദ്യാരംഗം വിദ്യാർത്ഥി കോ. ഓർഡിനേറ്റർ താന്യ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ എച്ച്.എം .എം വി ഗീത , സീനിയർ അസിസ്റ്റൻഡ് ഇ.ജെ സുനിത, സ്റ്റാഫ് സെക്രട്ടറി എ.ബിന്ദു, വിദ്യാരംഗം കൺവീനർ ബവിൽ. ടി എച്ച് എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

