കൊളച്ചേരി :വിദ്യാഭ്യാസ വിചക്ഷണനും, സാംസ്കാരിക പ്രവർത്തകനും, ഇറ്റാക്സ് കോളേജ് പ്രിൻസിപ്പാളുമായ ചന്ദ്രൻ തെക്കയിലിൻ്റെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. കരിങ്കൽക്കുഴി ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .ദേശീയ അധ്യാപക അവാർഡ് ജേതാവ് പി വി വത്സൻ മാസ്റ്റർ ചന്ദ്രൻ തെക്കയിൽ സ്മാരക പ്രഭാഷണം നടത്തി.കേരള സംസ്ഥാന മുന്നോക്ക ക്ഷേമ വകുപ്പ് ഡയറക്ടർ കെ സി സോമൻ നമ്പ്യാർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി വി ബാലകൃഷ്ണൻ, ചന്ദ്രൻ കയരളം ആശംസ അർപ്പിച്ചു. അശോകൻ മഠത്തിൽ സ്വാഗതവും ,മുരളി കൊളച്ചേരി നന്ദിയും പറഞ്ഞു
എൽ പി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ കയരളം നോർത്ത് എഎൽപി സ്കൂളിലെ സഹ്വ നിസാർ ,കൃഷ്ണദേവ് ടീം ഒന്നാം സ്ഥാനവും, നൂഞ്ഞേരി എഎൽപി സ്കൂളിലെ അനികേത് കെ, അഭിരാമി എം വി ടീം രണ്ടാം സ്ഥാനവും, കുറ്റ്യാട്ടൂർ യുപി സ്കൂളിലെ അഹൻരാജ് മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്കൂളിലെ ദേവശ്രീ പ്രകാശ്, പി കാർത്തിക് ടീം ഒന്നാം സ്ഥാനവും ;കയരളം എയുപി സ്കൂളിലെ ശ്രീയ ലക്ഷ്മി ,കൃഷ്ണവേണി ടീം രണ്ടാം സ്ഥാനവും, മുല്ലക്കൊടി എയുപി സ്കൂളിലെ അക്ഷദ് ഷൈജു, നവതേജ് എംകെ ടീം മൂന്നാം സ്ഥാനവും നേടി.
പ്രസംഗ മത്സരത്തിൽ കണ്ണാടിപ്പറമ്പ ദേശസേവാ യു പി സ്കൂളിലെ അമൽദേവ് ഒന്നാം സ്ഥാനവും ;കൊളച്ചേരി എയുപി സ്കൂളിലെ പ്രാർത്ഥന രണ്ടാം സ്ഥാനവും ; മുല്ലക്കൊടി എയുപി സ്കൂളിലെ ശിവദാ രാജീവ് മൂന്നാം സ്ഥാനവും നേടി. മത്സര പരിപാടികളിൽ എൽ പി, യു പി വിഭാഗങ്ങളിലായി 15 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

