കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി സൗത്ത് അംഗണവാടിയിലേക്കുള്ള വഴിയിലെ വെള്ളക്കെട്ട് പരിഹരിച്ച് നാട്ടുകാരുടെ ശ്രമദാനം. സൗത്ത് അംബേദ്കർ ഗ്രാമത്തിലെ നിവാസികളാണ് കല്ല് പാകി വഴിയുണ്ടാക്കിയത്. വെള്ളക്കെട്ട് കാരണം കുട്ടികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പവിത്രൻ, സഹദേവൻ.കെ, ഷിജു, ജഗദേവൻ, സുനിൽകുമാർ, ജയൻ, ബബിത, കല്ല്യാണി എന്നിവർ നേത്യത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

