ഡോ: കെശ്രീധരൻ അന്തരിച്ചു

kpaonlinenews

കണ്ണൂർ: കണ്ണൂരിലെ സീനിയർ കൺസൾട്ടന്റ് സർജനും കൊയിലി ആശുപത്രിയിലെ മുതിർന്ന ശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ കെ ശ്രീധരൻ (88 വയസ്സ്) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്നാം ബാച്ചിൽ എംബിബിഎസ് ബിരുദവും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി, കണ്ണൂരിൽ ജോലിചെയ്തുവരികയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രി, പറശ്ശിനിക്കടവ് പ്രൈമറി ഹെൽത്ത് സെൻറർ, കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.
രാജേശ്വരി ആണ് ഭാര്യ. ഷീബ കോഴിക്കോട്, ഷീജ ഖത്തർ, സനിൽ ഖത്തർ മക്കളാണ്. ഡോ പ്രമോദ്, വികാസ്, സ്മിതാ മരുമകളാണ്.
സംസ്കാരം രണ്ടുമണിക്ക് പയ്യാമ്പലത്ത്

Share This Article
error: Content is protected !!