മയ്യിൽ സ്വദേശികൾ സഞ്ചരിച്ച കാര്‍ ഉത്തര കന്നഡയില്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്.

Kannadiparamba online news


മയ്യില്‍: മലയാളി കുടുംബം സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. മയ്യില്‍ ചെറുപഴശ്ശിയിലെ കടൂര്‍ മുക്കിനു സമീപം ബി.പി. വിനോദും കുടുംബവും സഞ്ചരിച്ച കാറാണ് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട മരത്തിലിടിച്ചത്. കാറോടിച്ചിരുന്ന ബി.പി.വിനോദ്, ഭാര്യ പുതിയ വീട്ടില്‍ രജനി, മകള്‍ റിതിക എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. മറ്റൊരു മകള്‍ക്ക് നിസാര പരിക്കേള്‍ക്കുകയും ചെയ്തു.27-ന് പുലര്‍ച്ചെയാണ് സംഭവം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നല്ലൊസപ്പാറ ഈസ്റ്റ് വൃന്താവന്‍ ഗാര്‍ഡനിലെ താമസക്കാരാണിവര്‍. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും ബല്‍ഗാം കേരള സമാജം പ്രവര്‍ത്തകരും ചേര്‍ന്ന് ബല്‍ഗാം കെ.എല്‍.ഇ. ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ നില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!