കണ്ണൂർ : ക്വട്ടേഷൻ ആരോപണങ്ങളിൽ പി ജയരാജന് പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. പി ജയരാജനെതിരെയുള്ളത് വ്യാജ വാർത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ ആരോപിച്ചു. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഐ(എം). എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നു.സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറുമെതിരെ വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. ക്വട്ടെഷൻ സംഘങ്ങളുടെ ഭീഷണിയേയും സിപിഎം അപലപിച്ചു.
അതേസമയം തനിക്കും മകനുമെതിരായ മുൻ ജില്ലാ കമ്മറ്റിയംഗം മനു തോമസിന്റെ ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പി ജയരാജൻ. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മടങ്ങിയ പി ജയരാജൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൗനം വിദ്വാനു ഭൂഷണം’ എന്ന് മറുപടി നൽകിയത്. ആരോപണം നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) ഗുരുതരം ആയിരിക്കുമെന്നും ജയരാജൻ. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

