കൂത്തുപറമ്പ്:മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പൻകാവ് പാലത്തിനു സമീപത്തെ കെ വി റഷീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്‌ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആസ്‌പത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

