വളപട്ടണം: കേസിലെ പ്രതിയെ പിടികൂടാൻ പോലീസ് ഡോക്ടറുടെ വീട്ടിലെത്തിയ സമയത്ത് വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്തുവെന്ന് കാണിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ വളപട്ടണംപോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് എ.സി പി.പി.ബാലകൃഷ്ണൻ നായരുടെ പരാതിയിലാണ് ചിറക്കൽ മൂപ്പൻപാറയിലെ പി. ജ്യോതിഷിനെ (31)തിരെ വളപട്ടണം പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം നവമ്പർ മൂന്നിന് വധശ്രമ കേസിൽ പ്രതിയായ ചിറക്കൽ ചിറക്ക് സമീപത്തെ റോഷനു വേണ്ടി വളപട്ടണം പോലീസ് റെയ്ഡ് നടത്തവെയാണ് പിതാവായ ഡോക്ടർ ബാബു ഉമ്മൻ തോമസിൻ്റെ വീട്ടിൽ താഴെത്തെ നിലയിലും മുകളിലെ നിലയിലും സ്ഥാപിച്ച നിരീക്ഷണക്യാമറകൾ പ്രതിവടി കൊണ്ട് അടിച്ചു തകർത്തത്.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

