കോർപ്പറേഷൻ സർവകക്ഷിസംഘം മന്ത്രിക്ക് നിവേദനം നൽകി

Kannadiparamba online news

കണ്ണൂർ : കോർപ്പറേഷൻ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ നേരിൽ അവതരിപ്പിക്കുന്നതിന് കോർപ്പറേഷൻ മേയർ മുസ്‍ലിഹ് മഠത്തിലിന്റെ നേതൃത്വത്തിൽ സർവക്ഷിസംഘം തദേശസ്വയംഭരണമന്ത്രിയടക്കമുള്ളവരെ നേരിൽ കണ്ട് നിവേദനം നൽകി. കോർപ്പറേഷനിലെ മൾട്ടി ലെവൽ കാർ പാർക്കിങ് പദ്ധതി പണി പൂർത്തീകരിക്കുന്നതിനുള്ള സാങ്കേതികത്വം നീക്കുക, കഴിഞ്ഞ സാമ്പത്തികവർഷത്തിലെ പദ്ധതി വിഹിതത്തിൽ അന്യായമായി കുറവ് വരുത്തിയ തുക അനുവദിക്കുക, 2024-25 വർഷത്തെ പദ്ധതിവിഹിതം അനുവദിക്കുക, എൻജിനിയറിങ് വിഭാഗത്തിലുള്ള ഒഴിവുകൾ നികത്തുക തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരെയും വകുപ്പ് തലവന്മാരെയും നേരിൽ കണ്ട് അവതരിപ്പിച്ചതായി മേയർ അറിയിച്ചു.

കണ്ണൂർ മണ്ഡലം എം.എൽ.എ.യും രജിസ്ടേഷൻമന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയും കൂടെ ഉണ്ടായിരുന്നു.


മേയർക്കൊപ്പം ഡെപ്യൂട്ടി മേയർ പി. ഇന്ദിര, ടി.ഒ. മോഹനൻ, കെ.പി. അബ്ദുൽ റസാഖ്, എസ്. ഷഹീദ എന്നിവരും ഉണ്ടായിരുന്നു. കോർപ്പറേഷന്റെ പൊതുവായ പ്രശ്നങ്ങൾ നേരിൽ അവതരിപ്പിക്കാൻ കഴിഞ്ഞതായും സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മേയർ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!