കണ്ണപുരത്ത് ടെയ്‌ലറിങ് കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Kannadiparamba online news

ചെറുകുന്ന് : കണ്ണപുരം റെയിൽവെ സ്റ്റേഷന് സമീപം ടെയ്‌ലറിങ് കടയ്ക്ക് തീപിടിച്ചു. കട പൂർണമായും കത്തിനശിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തെ ‘മാൻ ഓഫ് ഡ്രസ് മേക്കേഴ്സ്’ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. തീ പിടിച്ച സമയം കട അടഞ്ഞുകിടക്കുകയായിരുന്നു. ഈ സമയം സ്ഥാപനമുടമ എ.പി. മുസ്തഫ സ്ഥലത്തുണ്ടായിരുന്നില്ല. കടയിൽ തീ കത്തുന്നത് കണ്ട പരിസരത്തെ കടക്കാരും നാട്ടുകാരും കണ്ണപുരം പോലീസും ചേർന്ന് തീ കെടുത്തുകയായിരുന്നു.

പിന്നീട് കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയെത്തി പൂർണമായും തീയണച്ചു. മുകൾനിലയിലുള്ള രണ്ട് മുറിയിലാണ് കട പ്രവർത്തിക്കുന്നത്‌. തൊട്ടടുത്തും വേറെയും കടമുറികളുണ്ട്. തീ മറ്റ് മുറികളിലേക്ക് പടർന്നില്ല. നാല് ഹൈസ്പീഡ് ടെയ്‌ലറിങ് മെഷീൻ, ഒരു ഓവർലോക്ക് മെഷീൻ, മൂന്ന് മേശ, അലമാര, തുണിത്തരങ്ങൾ, 16 കുട്ടികളുടെ യൂണിഫോം എന്നിവ കത്തിനശിച്ചവയിൽപ്പെടുന്നു. രണ്ടരലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സ്റ്റേഷൻ ഓഫീസർ ടി. അജയൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. രാജീവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി. മഹേഷ്, മിഥുൻ എസ്. നായർ, കെ.ഐ. അനൂപ്, കെ. രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!