പിണറായി : 45 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. വടക്കുമ്പാട് കൂളിബസാർ സ്വദേശി എ.കെ. നൗഫൽ (25), കൊളശ്ശേരി സ്വദേശി സഫ്വാൻ (32), വടക്കുമ്പാട് സ്വദേശികളായ തൽസബീർ (24), ഷമ്മാസ് (34) എന്നിവരാണ് പിടിയിലായത്. വടക്കുമ്പാട് പോസ്റ്റ് ഓഫീസിനു സമീപം എ.കെ.ജി. മിനി സ്റ്റേഡിയം റോഡിലെ ആസിയാസ് വീട്ടിൽനിന്നാണ് ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടിയത്. പ്രദേശത്തെ ലഹരിവിൽപ്പനസംഘത്തെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ സംഘത്തിലെ ചിലരെ പോലീസ് പിന്തുടരുകയായിരുന്നു.
തലശ്ശേരി എ.സി.പി. ഷഹൻഷായുടെ നേതൃത്വത്തിൽ ധർമടം സി.ഐ. എം.ആർ. ബിജു, എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. റാഫി അഹമ്മദ്, എൻ.എ. ശ്രീജേഷ്കുമാർ, കെ.സി. ഹിരൺ, എൻ. സുജേഷ്. പി.സി. മിഥുൻ, സി.പി. അബ്ദുൾ നിഷാദ്, സി.പി. സനോജ്, കെ. രാഹുൽ, കെ. രതീശൻ, കെ. ശ്രീലാൽ, എം. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

