വളപട്ടണം: ദേശീയപാതയിൽ മേജർപാലം നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നിന്നും 100 കിലോവോളം ഇരുമ്പ് ചാനൽ കടത്താൻ ശ്രമിച്ച ലോറി പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11.30 മണിക്കാണ് സംഭവം.പാപ്പിനിശേരി തുരുത്തിയിൽ മേജർപാലം നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും സാധനങ്ങൾ കടത്താൻ ശ്രമിച്ച കെ. എൽ.40 .ഡി .422 നമ്പർ ലോറിയാണ് പിടിയിലായത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.റോഡ്നിർമ്മാണ കമ്പനിയുടെ സെക്യുരിറ്റി ഓഫീസർ കൊല്ലം അഞ്ചൽ സ്വദേശി സാബുവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

