മുസ്ലിം ലീഗ് മണ്ഡലം തല ശിൽപശാല തദ്ദേശീയം -2025 ശനിയാഴ്ച മുതൽ

Kannadiparamba online news

കണ്ണൂർ:തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൻ്റെമുന്നോടിയായി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി മണ്ഡലം തലത്തിൽ ഏകദിന ശില്പശാലകൾ സംഘടിപ്പിക്കുന്നു.
തദ്ദേശീയo -2025 എന്ന പേരിൽ നടത്തുന്ന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 29ന് തളിപ്പറമ്പ് മണ്ഡലത്തിൽമുസ്ലിംലീഗ്ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരിനിർവഹിക്കും.

മുസ്ലിംലീഗ് മണ്ഡലംഭാരവാഹികൾ, പഞ്ചായത്ത്ഭാരവാഹികൾ,ജനപ്രതിനിധികൾ തുടങ്ങിയവരാണ് ശില്പശാലകളിൽ പങ്കെടുക്കുക. ജൂലൈ 2 ന് അഴീക്കോട് നിയോജക മണ്ഡലത്തിൽ നടക്കുന്ന ശില്പശാല ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും, 3 ന് കണ്ണൂർനിയോജകമണ്ഡലത്തിൽ നടക്കുന്നശില്പശാല ജില്ലാ ട്രഷറർമഹമൂദ് കടവത്തൂരുംഉദ്ഘാടനം ചെയ്യും.

ധർമ്മടത്ത് ജൂലൈ 4 ന് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി .താഹിറും ,തലശ്ശേരിയിൽ ജൂലൈ 6 ന് ജില്ലാ സെക്രട്ടറിമഹമൂദ്അള്ളാംകുളവും ഇരിക്കൂറിൽ ജൂലൈ 9ന് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദും ,മട്ടന്നൂരിൽ ജൂലൈ 10ന് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരിയും ,പേരാവൂരിൽജൂലൈ11ന്ജില്ലാസെക്രട്ടറിഅൻസാരിതില്ലങ്കേരിയും, പയ്യന്നൂരിൽ ജൂലൈ13ന്ജില്ലാസെക്രട്ടറിഅഡ്വ.എം.പി.മുഹമ്മദലിയുംകല്ലാശ്ശേരിയിൽജൂലൈ 14ന്ജില്ലാവൈസ്പ്രസിഡണ്ട്കെ.വി.മുഹമ്മദലിഹാജിയുംതദ്ദേശീയം-2025ശില്പശാലകൾഉദ്ഘാടനം ചെയ്യും.

കൂത്തുപറമ്പിൽ ജൂലൈ 15 ന് നടക്കുന്ന തദ്ദേശീയം- 2025 ശില്പശാല ഉദ്ഘാടനം ചെയ്യുന്നത് മുസ്ലിം ലീഗ്സംസ്ഥാന വൈസ് പ്രസിഡണ്ട്അബ്ദുറഹിമാൻകല്ലായിയാണ്. ഉൽഘാടനസമ്മേളനം , ,പവർപോയിന്റ്പ്രസന്റേഷൻ,വിവിധവിഷയങ്ങളെക്കുറിച്ചുള്ളക്ലാസുകൾ, സംശയനിവാരണം,ആക്ഷൻ പ്ലാൻ തയ്യാറാക്കൽ, സമാപനം തുടങ്ങി വിവിധ സെഷനുകൾആയിട്ടായിരിക്കും തദ്ദേശീയം – 2025 ശില്പശാലസംഘടിപ്പിക്കുക. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിന്പ്രവർത്തകരെസജ്ജരാക്കുകഎന്നതാണ് ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!