കണ്ണാടിപ്പറമ്പ്:ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ വിമുക്തി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ ചെയർമാൻ ഖാലിദ് ഹാജിയുടെ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി എക്സൈസ് സിവിൽ ഓഫീസർ വിവേക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി എ ഒ ഡോക്ടർ താജുദ്ദീൻ വാഫി,അബ്ദുറഹ്മാൻ വേങ്ങാടൻ, പിടിഎ പ്രസിഡണ്ട് അഷ്റഫ് , മെമ്പർമാരായ ഷമീമ ,റംല, സുമയ്യ, ഷംസീറ അധ്യാപകരായ ഷൈന കെ, റാഷിദ്, ഫൈറൂസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ മേഘ ടീച്ചർ സ്വാഗതവും കൺവീനർ അഞ്ജലി നമ്പ്യാർ നന്ദിയും രേഖപ്പെടുത്തി .തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ലഹരിവിരുദ്ധദിനം ആചരിച്ചു
