കണ്ണൂർ കോർപ്പറേഷൻ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.

Kannadiparamba online news

കണ്ണൂർ കോർപ്പറേഷൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക പൈപ് ലൈൻ വാതക വിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. എല്ലാവരും ഏറെ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ ഒരു സംരംഭമാണ് ഇന്ന് തുടക്കം കുറിച്ചിട്ടുള്ളത്. അപകട സാധ്യത കുറഞ്ഞതും നിയന്ത്രിതവുമായ പാചക വാതക വിതരണം പൈപ് ലൈൻ വഴി ആക്കുന്നത് ഓരോ കുടുംബത്തിനും ഉപകാര പ്രദമാണ്. കോർപ്പറേഷനിലെ എല്ലാ വീടുകളിലേക്കും പാചക വാതും എത്തിക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് മേയർ പറഞ്ഞു.
മേലേചൊവ്വ – മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ PNG കണക്ഷൻ ലഭ്യമാക്കുന്നത്. കോർപ്പറേഷനിലെ 14-18,20,22&25 വാർഡുകളിൽ വരും ദിവസങ്ങളിൽ PNG വിതരണത്തിന് തുടക്കമാകും. ഈ വാർഡുകളിൽ ആയി ലഭ്യമായ 10842 രജിസ്ട്രേഷനുകളിലായി 5169 വീടുകളിലെ കണക്ഷനുകളിൽ പണികൾ നടന്നു കഴിഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിയാദ് തങ്ങൾ, ശാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, പി.കെ സാജേഷ്കുമാർ, കെ. പ്രദീപൻ, ശ്രീജ ആരംഭൻ. നിർമ്മല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ശ്രീ. നൈനേഷ് എം., വെള്ളോറ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. IO GPL അസറ്റ് ഹെഡ് ജിതേഷ് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!