മയ്യില്‍: രാജസ്ഥാനില്‍ സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ചോദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലെരാളെ മയ്യില്‍ പോലീസ് പിടികൂടി. രാജസ്ഥാനിലെ ഗംഗാപൂര്‍ ജില്ലയില്‍ ഡോറാവലി ഗ്രാമത്തിലെ സീതാറാം മീണയെ കൊലപ്പെടുത്തിയ കേസില്‍ അതേ ഗ്രാമത്തിലെ രാംകേഷി(27) നെയാണ് മയ്യില്‍ പോലീസ് തന്ത്രപരമായി വലയിലാക്കിയത്. ജൂണ്‍ നാലിനാണ് ബന്ധു വീട്ടിലെ കല്ല്യാണ ദിവസം രാംകേഷും മറ്റു മൂന്നു പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തുടര്‍ന്ന് അടുത്ത് ദിവസം രാംകേഷ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. കമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് ടൈല്‍സിന്റെ ജോലി ചെയ്തു വരികയായിരുന്നു. പഴയ സിം കാര്‍ഡ് മാറ്റി പുതിയതെരുവില്‍ നിന്ന് പുതിയ കാര്‍ഡെടുക്കുകയായിരുന്നു. പിന്നീട് രാജസ്ഥാന്‍ പോലീസിന്റെ നിര്‍ദ്ധേശ പ്രകാരം മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മയ്യില്‍ പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് രാജസ്ഥാനിലുള്ള സുഹൃത്തിനെ മാത്രമാണ് രാംകേഷ് പുതിയ നമ്പറില്‍ നിന്ന് വിളിച്ചിരുന്നത്. ഇതാണ് പ്രതിയെ പിടികൂടുന്നതിന് പോലീസിന് സഹായകമായത്. മയ്യില്‍ പോലീസ് സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജില്‍മോന്‍, എം.കെ. മുനീര്‍ എന്നിവരാണ് രാജസ്ഥാന്‍ പോലീസിനൊപ്പം തെളിവുകള്‍ ശേഖരിച്ച് പ്രതിയെ പിടികൂടിയത്. ഇയാളെ രാജസ്ഥാനിലേക്ക് കൊണ്ടു പോയി.
സംഭവം നടന്നതിങ്ങനെ
2024 ജൂണ്‍ നാലിന് പ്രതിയൂടെ ബന്ധുവിന്‍രെ മകളുടെ കല്ല്യാണ ദിവസം രാത്രി 11 -ന് സീതാറാം മീണ ഉള്‍പ്പെടെയുള്ള രണ്ട് പേരെ ബൊലേറോ കയറ്റി കൊണ്ടുപോകുകയും കണ്ണും കയ്യും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു. വീട്ടുകാരെ വിളിച്ച് പണമെത്തിക്കാനാവശ്യപ്പെട്ടങ്കിലും നടന്നില്ല. പിറ്റേന്ന് പുലര്‍ച്ചെ ഇരുവരെയും ഇവരുടെ വീടിന് സമീപത്തെത്തി വാഹനത്തില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സീതാംറാം മരണപ്പെടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

