പഴയങ്ങാടി : ഉടമസ്ഥർ അറിയാതെപൂട്ടിയിട്ട വീട് കുത്തിതുറന്ന് താമസിച്ചതിന് പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ കൊറ്റാളി യിലെ വി.മിനിയുടെ പരാതിയിലാണ് മാടായിയിലെ പ്രേമക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 29 ന് മുട്ടം ഗവ. വെൽഫേർ യു.പി. സ്കൂളിന് സമീപത്ത് പരാതിക്കാരിയുടെ മാതാവിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറി താമസം തുടങ്ങിയത്. കോടതി മുഖാന്തിരം വില കൊടുത്തു രേഖകൾ സഹിതം വാങ്ങിയ വീട്ടിലാണ് മുമ്പ് താമസിച്ചിരുന്നപ്രതി വീട്ടുടമസ്ഥർ അറിയാതെ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ചു കയറി താമസം തുടങ്ങിയതെന്നും വാതിൽ തകർത്തതിലൂടെ 2000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

