നാറാത്ത്: പാമ്പുരുത്തി യിൽ എസ്.ഡി.പി.ഐ കൊടിമരം തകർത്ത് സംഘർഷത്തിന് നീക്കം. 16ാം സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് കാദർ പീടികയ്ക്കു സമീപം സ്ഥാപിച്ച കൊടിമരമാണ് ഇരുട്ടിൻ്റെ മറവിൽ നശിപ്പിച്ചത്. യാതൊരു സംഘർഷവുമില്ലാത്ത പ്രദേശത്ത് മനപൂർവം കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് എസ്.ഡി.പി.ഐ പാമ്പു രുത്തി ബ്രാഞ്ച് സെക്രട്ടറി എം ഷൗക്കത്തലി പ്രസ്താവിച്ചു. ഇരുട്ടിൻ്റെ മറവിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ശക്തമായി നേരിടുമെന്നും ഷൗക്കത്തലി പ്രസ്താവിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

