കണ്ണൂർ കോർപ്പറേഷൻ സിറ്റി ഗ്യാസ് വിതരണ പദ്ധതി ഉദ്ഘാടനം നാളെ

kpaonlinenews


കണ്ണൂർ കോർപ്പറേഷൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക പൈപ് ലൈൻ വാതക വിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം നാളെ വൈകുന്നേരം 4 മണിക്ക് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും.
മേലേചൊവ്വ – മട്ടന്നൂർ റോഡിൻ്റെ ഇരുവശത്തും ഉള്ള കോർപ്പറേഷൻ വാർഡുകളിൽ ആണ് ആദ്യ ഘട്ടത്തിൽ PNG കണക്ഷൻ ലഭ്യമാക്കുന്നത്. കോർപ്പറേഷനിലെ 14-18,20,22&25 വാർഡുകളിൽ വരും ദിവസങ്ങളിൽ PNG വിതരണത്തിന് തുടക്കമാകും. ഈ വാർഡുകളിൽ ആയി ലഭ്യമായ 10842 രജിസ്ട്രേഷനുകളിലായി 5169 വീടുകളിലെ കണക്ഷനുകളിൽ പണികൾ നടന്നു കഴിഞ്ഞു.
ചേലോറ സോണൽ ഓഫീസിന് മുന്നിലാണ് ഇതിനായുള്ള DRS (ഡിസ്ട്രിക് റെഗുലേറ്റിങ് സ്റ്റേഷൻ) സ്ഥാപിച്ചിട്ടുള്ളത്. ഇത് ഇലക്ട്രിസിറ്റി വിതരണത്തിന് ട്രാൻസ്ഫോർമർ എന്ന പോലെ മെയിൻ ഗ്യാസ് ലൈനിൽ നിന്നും ഗാർഹിക വിതരണ ഗ്യാസ് ലൈനിലേക്കുള്ള മർദ്ദം ക്രമീകരിക്കുന്നു.
അടുത്ത ഘട്ടമായി 21,23,24,26-32 വാർഡുകളിലേക്കും ഉടൻ ഗാർഹിക PNG എത്തും.

വീടുകൾ എന്ന പോലെ തന്നെ ഈ മേഖലകളിലെ റസ്റ്റോറൻ്റുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു വ്യാവസായിക – വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും യഥേഷ്ടം PNG ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്

Share This Article
error: Content is protected !!