കണ്ണൂര്: ന്യൂ മാഹി പെരിങ്ങാടിയിൽ റോഡരികിൽ നിന്ന് ബോംബ് കണ്ടെത്തി. തലശേരി – മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.
അതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പോലീസ് പറഞ്ഞു. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു.
ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. ന്യൂ മാഹിയിൽ സിപിഎം – ബിജെപി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് വീണ്ടും ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

