വീട്ടുകാരെ ആക്രമിച്ച് കവർച്ചക്ക് ശ്രമം; മൂന്നംഗ സംഘത്തിലെ ആനന്ദനും സൂര്യനും പിടിയിൽ , കൂട്ടുപ്രതി ഒളിവിൽ.പ്രതികൾ വർഷങ്ങളായി നാറാത്തും ചക്കരക്കൽ പരിധിയിലും താമസിച്ചാണ് കവർച്ച നടത്തിയിരുന്നത്

Kannadiparamba online news

കണ്ണൂർ: വീട്ടുകാരെ ആക്രമിച്ച് കവർച്ചക്ക് ശ്രമം മൂന്നംഗ സംഘത്തിലെ ആനന്ദനും സൂര്യനും പിടിയിൽ കൂട്ടുപ്രതി ഒളിവിൽ. വാരം മുതുക്കോത്ത് കോളനിയിൽ താമസിക്കുന്ന പി.വി. സൂര്യൻ (34), വലിയന്നൂരിലെആനന്ദൻ (50) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എസ്.ഐ.മാരായ എം.സ വ്യസാചി, പി.പി.ഷമീൽ, സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.ഇക്കഴിഞ്ഞ 16ന് ഞായറാഴ്ചപുലർച്ചെ നാല് മണിക്കായിരുന്നു ചാലാട്ടെ വീട്ടിൽ പ്രതികൾ മോഷണത്തിനെത്തിയത്. വീട്ടിൽ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന കെ.വി.കിഷോറിൻ്റെ ഭാര്യ ലിനിയുടെ കഴുത്തിൽ നിന്നുംമാല കവരാൻ ശ്രമിച്ച പ്രതികൾ ബഹളം കേട്ട് തടയാനെത്തിയ മകൻ അഖിനെ ആക്രമിക്കുകയും അടിപിടിയിൽ കലാശിച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത വീട്ടിലും പ്രതികൾ മോഷണത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.പരാതിയിൽ കേസെടുത്ത പോലീസ് സമഗ്രമായ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.തമിഴ്നാട് സ്വദേശികളായ പ്രതികൾ വർഷങ്ങളായി നാറാത്തും ചക്കരക്കൽ പരിധിയിലും താമസിച്ചാണ് കവർച്ച നടത്തിയിരുന്നത്.നിരവധി മോഷണങ്ങളാണ് പ്രതികൾ ഇതിനകം നടത്തിയത്.കൂട്ടുപ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!