കണ്ണൂർ : ഒളിമ്പിക് ദിനാഘോഷ പ്രചാരണത്തിന്റെ ഭാഗമായി നിർമിച്ച ജില്ലയിലെ സെൽഫി പോയിന്റ് ഉദ്ഘാടനംചെയ്തു. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സി.കെ. ലക്ഷ്മണന്റെ പ്രതിമയ്ക്ക് സമീപം നിർമിച്ച സെൽഫി പോയിന്റ് ഡോ. വി. ശിവദാസൻ എം.പി. ഉദ്ഘാടനംചെയ്തു.
ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഞായറാഴ്ചയാണ് ഒളിമ്പിക് ദിനാചരണം. ഡോ. എൻ.കെ. സൂരജ്, ഡോ. പി.കെ. ജഗന്നാഥൻ, ഡോ. പി.പി. ബിനീഷ്, എൻ.വി. പ്രദീപൻ, പി.പി. മുഹമ്മദലി, യു.പി. ഷബിൻകുമാർ, പി. മോഹനൻ, പി.പി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.
ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ 23-ന് ഒളിമ്പിക് റൺ സംഘടിപ്പിക്കുന്നു. രാവിലെ ഒൻപതിന് ജവാഹർ സ്റ്റേഡിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. എം.പി.മാർ, എം.എൽ.എ.മാർ, ജനപ്രതിനിധികൾ, കായികതാരങ്ങൾ, വിദ്യാർഥികൾ, വിവിധ സർക്കാർ/ അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. തുടർന്ന് ജില്ലയിലെ കായികതാരങ്ങളെ ആദരിക്കലും സമ്മർ കോച്ചിങ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണവും നടക്കും.
പത്രസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ഡോ. എൻ.കെ. സൂരജ്, കൺവീനർ പി.കെ. ജഗന്നാഥൻ, എ.വി. പ്രദീപൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

