മക്ക: കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ.സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി (74) അന്തരിച്ചു. മക്കയിലായിരുന്നു അന്ത്യം.
യൂണിവേഴ്സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതവും ചരിത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ.സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി.
ഇസ്ലാമിക കാലഘട്ടം മുതൽ ഷൈബിയുടെ കുടുംബത്തിനാണ് കഅ്ബയുടെ കാവൽക്കാരുടെ ചുമതല നൽകിയിരിക്കുന്നത്. കുടുംബത്തിലെ മുതിർന്നയാൾക്കാണ് സാധാരണ ചുമതല നൽകിവരുന്നത്. കഅ്ബയുമായി ബന്ധപ്പെട്ട ചടങ്ങുകളുടെയും പ്രധാന കാർമ്മികരിലൊരാളായിരുന്നു അൽ ഷൈബി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

