ബോംബ്‌ സ്‌ഫോടനം: സമഗ്രമായ അന്വേഷണം വേണം ; എം വി ജയരാജൻ

Kannadiparamba online news


കണ്ണൂർ:
എരഞ്ഞോളി കുടക്കളത്ത്‌ സ്‌ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്‌ മുന്നിലെത്തിക്കണമെന്ന്‌ സിപിഐ എം ജി്ല്ലസെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന്‌ തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലാണ്‌ എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട്‌ വേലായുധൻ മരിച്ചത്‌. നാടിനെയാകെ വേദനിപ്പിച്ച സംഭവമാണിത്‌. ആദ്യകാല കോൺഗ്രസ്‌ നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്‌ സ്‌ഫോടനമുണ്ടായത്‌.
കോൺഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശമാണിത്‌. പ്രദേശത്തെ കോൺഗ്രസ്‌ പ്രവർത്തകന്റെ വീട്ടിൽ നേരത്തെ സ്‌ഫോടനമുണ്ടായതാണ്‌. എരഞ്ഞോളി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എ കെ രമ്യയുടെ ഭർത്താവ്‌ ശ്രീജൻബാബുവിനെ വധിക്കാൻ ശ്രമിച്ച ക്രിമിനലുകളും പരിസര പ്രദേശത്തുള്ളവരാണ്‌. സംഭവത്തിൽ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത്‌ രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെയാണ്‌. യഥാർഥ കുറ്റവാളികളെ നിയമത്തിന്‌ മുന്നിലെത്തിക്കുന്നതിന്‌ സഹായകമായ നിലപാട്‌ സ്വീകരിക്കുന്നതിന്‌ പകരം രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത്‌ അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും സിപിഐഎം ജില്ലസെക്രട്ടറി എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!