കണ്ണൂർ: പണം ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ പിതാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമം വധശ്രമ കേസിൽ മകൻ അറസ്റ്റിൽ. കണ്ണൂർ സിറ്റി തയ്യിൽ സാന്ദ്ര നിവാസിലെഷാരോണിനെ (22)യാണ് സിറ്റി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർകൈലാസ് നാഥ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക്12.45 നായിരുന്നു സംഭവം. പണം ചോദിച്ചത്കൊടുക്കാത്തതിനെ തുടർന്ന് പ്രതി റിട്ട. ജീവനക്കാരനായ പിതാവ് ആർ.എസ്.ജോസിനെ (58) മർദ്ദിക്കുകയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തി അപായപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ചെന്ന മാതാവിനെ തളളിയിടുകയും ചെയ്യുകയായിരുന്നു.തുടർന്ന്പരാതിയിൽ കേസെടുത്ത സിറ്റി പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
പണം ചോദിച്ചിട്ട് കൊടുത്തില്ല; പിതാവിനെ ആക്രമിച്ച മകൻ വധശ്രമക്കേസിൽ അറസ്റ്റിൽ
