കണ്ണാടിപ്പറമ്പ് : ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു രാവിലെ പ്രത്യേക അസംബ്ലിയിൽ കുട്ടികൾക്ക് നിഷ ടീച്ചർ വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ പ്രധാന അധ്യാപിക പി.ശോഭ. വായന ദിന സന്ദേശം നൽകി. തുടർന്ന് സ്കൂളിന് സമീപത്തെ പി.സി. അനന്തൻ സ്മാരക വായന സന്ദർശിച്ചു. വായനാ പക്ഷാചരണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വായന ശാലയിൽ വെച്ച് അധ്യാപകനും റിട്ട. എ.ഇ.ഒ, യും വായനശാല പ്രസിഡൻ്റുമായ കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയ്തു. വായന ദിനത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ആധുനിക കാലഘട്ടത്തിൽ വായന നമ്മളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കൃഷ്ണൻ കുറിയ കുട്ടികളുമായി സംവദിച്ചു.ചടങ്ങിൽ പി.സി. അനന്തൻ സ്മാരക വായനശാല സെക്രട്ടറി കസ്തൂരി ബാബു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾ സ്കൂളിൽ തീർത്ത അക്ഷര വിളക്കുകളിൽ ഉദ്ഘാടകൻ കൃഷ്ണൻ കുറിയയും കുട്ടികളും അധ്യാപകരും ചേർന്ന് ദീപം പകർന്നു. അധ്യാപകർ വായന ദിന അനുഭവങ്ങൾ പങ്കു വെച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പുസ്തക പ്രദർശനം, കവി പരിചയം, അമ്മ വായന,ആസ്വാദനക്കുറിപ്പ് എഴുതൽ , എന്റെ കുഞ്ഞു ലൈബ്രറി , വീട്ടിൽ ലൈബ്രറി ഒരുക്കൽ, പുസ്തക പരിചയം തുടങ്ങി നിരവധി പരിപാടികളാണ് അസൂത്രണം ചെയ്തിട്ടുള്ളത്. എസ്.ആർ ജി കൺവീനർ കെ.വി. നിഷ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് നസീമ ടീച്ചർ രമ്യ രാജൻ തുടങ്ങിയർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

