പഴയങ്ങാടി. വീട്ടു സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന കാൽനടയാത്രക്കാരനായ വയോധികൻ ഓട്ടോ ഇടിച്ച് മരിച്ചു. മാട്ടൂൽ സൗത്തിലെ മുക്ലർ പളളിക്ക് സമീപത്തെ ടി.ടി.വി.മുഹമ്മദ് കുഞ്ഞി (73) യാണ് മരണപ്പെട്ടത്.ഞായറാഴ്ച രാത്രി 7.50 മണിയോടെ മാട്ടൂൽ സൗത്തിൽ സി.എച്ച് സെൻ്ററിനടുത്ത എഐക്യാമറക്ക് സമീപം വെച്ചാണ് അപകടം. നടന്നു പോകുകയായിരുന്ന വയോധികനെ കെ എൽ 13. എക്സ്.5815 നമ്പർ ഓട്ടോയാണ് ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെ വൈകുന്നേരം 5.30 മണിയോടെ മരണപ്പെട്ടു.ഭാര്യ: പരേതയായ അഫ്സത്ത്. മക്കൾ: മുഹ്സീന, മുഫീദ, മാജിദ, മുബൈദ. മരുമക്കൾ: നബീൽ, അൻസാരി .പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

