ആലക്കോട്: ഉദയഗിരി കാർത്തികപുരത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. അസ്ലല (21) ആണ് മരിച്ചത് കാറോടിച്ചിരുന്ന അസ്ലലയുടെ ഭർത്താവ് ബാഷിർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ആയിരുന്നു. ചീക്കാട് നിന്നും തളിപ്പറസിലെക്ക് പോകുകയായിരുന്ന ബസും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു കുട്ടി ഉൾപ്പടെ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവട്ടൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

