ഇരിട്ടി: കാറിൽ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.ചൊക്ലി മേനപ്രം ഭാഗം സ്വദേശി കൈതോൽപീടികയിൽ ഹൗസിൽ കെ.പി.ഹക്കീമിനെ (46)യാണ് റേഞ്ച്എക്സൈസ്
ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പട്രോളിംഗിനിടെ ഇരിട്ടി ടൗണിൽ വെച്ചാണ് വാഹന പരിശോധനയിൽ കെ.എൽ.29. ബി 8889 നമ്പർ വെളുത്ത ഫിയറ്റ് കാറിൽ നിന്നും ചാക്കുകളിൽ നിറച്ച നിലയിൽ 60 കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ഷൈബി കുര്യൻ, അനിൽകുമാർ വി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ് കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

