ഡിവൈഡറുകളില്‍ ചെറുമരങ്ങളും പരസ്യബോര്‍ഡുകളും: മയ്യിലില്‍ ഗതാഗത തടസ്സം.

Kannadiparamba online news
ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ മയ്യില്‍ ടൗണിലെ ഡിവൈഡറുകളില്‍ വളര്‍ന്നു നില്‍ക്കുന്ന ആല്‍മരവും പരസ്യ ബോര്‍ഡുകളും



മയ്യില്‍: ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ മയ്യില്‍ ടൗണിലെ ഡിവൈഡറുകളില്‍ ചെറുമരങ്ങളും പരസ്യ ബോര്‍ഡുകളും. പാട്യം സ്മാരക മന്ദിരത്തിനു സമീപം മുതല്‍ പോലീസ് സ്‌റ്റേഷന് സമീപം വരെയുള്ള ഡിവൈഡറുകളിലാണിത്. രാത്രി കാലത്ത് ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡറുകള്‍ മറഖക്കുന്ന രീതിയിലാണിതുള്ളത്. സുഗമമായ ഗതാഗതത്തിനും മറ്റും ഡിവൈഡറുകള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.

മയ്യില്‍ ടൗണിലെ ഡിവൈഡറുകളിലെ കുറ്റിച്ചെടികള്‍ നീക്കം ചെയ്യണം.

റോഡ് മറക്കുന്ന രീതിയില്‍ കുറ്റിച്ചെടികല്‍ ഡിവൈഡറില്‍ വളര്‍ന്ന നിലയിലാണുള്ളത്. ഇത് ഗതാഗത തടസ്സം സൃഷ്ടിക്കും. പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകള്‍ ശൂചീകരിക്കുന്നതിന് നടപടികള്‍ എടുക്കണം.
ഉബൈസ്് സിതാര
വ്യാപാരി, മയ്യില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!