തിളക്കം അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ്റെയും IAM ഇസ്റ്റിറ്റ്യൂട്ടിൻ്റെയും നേതൃത്വത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും SSLC ,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കുമുള്ള അനുമോദന ചടങ്ങ് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു. അനുമോദന ചടങ്ങ് കെ.സുധാകരൻ. എം പി ചടങ്ങ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്ത് മക്കൾ വളരണമെന്നും ആയതിന് രക്ഷിതാക്കൾ അവർക്ക് മാതൃക ആകണമെന്നും എം.പി പറഞ്ഞു. ജില്ലയിൽ നിന്നും കൂടുതൽ കുട്ടികൾ A+ നേടി എന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും ജീവിതത്തിൽ നല്ല ലക്ഷ്യസ്ഥാനത്തെത്താൻ എല്ലാവർക്കും കഴിയണമെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച മേയർ മുസ്ലിഹ് മഠത്തിലും പറഞ്ഞു.ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിശിഷ്ടാതിഥിയായി എത്തിചേർന്നു. അഡ്വ. മാർട്ടിൻ ജോർജ്, അഡ്വ അബ്ദുൽ കരീം ചേലേരി, എം. പ്രകാശൻ മാസ്റ്റർ, അഡ്വ.ടി.ഒ. മോഹനൻ, വെള്ളോറ രാജൻ, മുഹമ്മദ് സാലിഹ്, സ്ഥിരം സമിതി ചെയർമാൻമാരായ ഷമീമ ടീച്ചർ. വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ കെ.എം സാബിറ ടീച്ചർ കൗൺസിലർമാരായ ടി. രവീന്ദ്രൻ, എൻ ഉഷ കോർപ്പറേഷൻ സെക്രട്ടറി ടി.ജി. അജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് സൈദ് പട്ടുവം നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!