രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം പിഴയും.

Kannadiparamba online news

തളിപ്പറമ്പ്: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം രൂപ പിഴയും ശിക്ഷ. 

പയ്യന്നൂര്‍ പെരുമ്പ നഫീസായിലെ എസ്.പി.അബ്ദുല്‍ മുനവിറിനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അന്നത്തെ പയ്യന്നൂര്‍ സി.ഐ മഹേഷ് കെ.നായരും എസ്.ഐ പി.വിജേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 

അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!