ഓട്ടോകൾ കുത്തിതുറന്ന് പണവും രേഖകളും കവർന്ന കുട്ടി മോഷ്ടാക്കൾ പിടിയിൽ

Kannadiparamba online news

കണ്ണൂർ: ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ടൗണിലെ ഓട്ടോ ഡ്രൈവറുടെഓട്ടോയുടെ ഡാഷ് ബോക്സ് കുത്തിതുറന്ന് 16,000 രൂപയും ആധാർ കാർഡും എടിഎം കാർഡും കവർന്ന കേസിൽ രണ്ടു കുട്ടി മോഷ്ടാക്കൾ പിടിയിൽ. തളാപ്പിലെ ചൈതന്യ ആശുപത്രി പാർക്കിംഗ് ഏരിയയിൽനിർത്തിയിട്ട കാടാച്ചിറ ചാല തന്നടസ്വദേശി കെ. റിമീഷിൻ്റെ കെ എൽ 13.എ.എൻ.3499 നമ്പർ ഓട്ടോ കുത്തിതുറന്നാണ് മോഷണം നടന്നത്.ഇക്കഴിഞ്ഞ.31ന് ഉച്ചക്കും നാലുമണിക്കുമിടയിലാണ് മോഷണം നടന്നത്.പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് പോലീസ് പ്രദേശത്തെ നിരീക്ഷക്യാമറകൾ പരിശോധിച്ചപ്പോഴാണ് ടൗണിന് സമീപത്ത് താമസിക്കുന്ന കുട്ടി മോഷ്ടാക്കൾ പോലീസ് പിടിയിലായത്. സമാന രീതിയിൽ കഴിഞ്ഞ മാസം ആയിക്കര റോഡിലും മോഷണം നടന്നിരുന്നു ഈ രണ്ടു കേസിലുമാണ് കുട്ടി മോഷ്ടാക്കൾ പിടിയിലായത്.ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!