32.5 ഗ്രാം മെത്താഫിറ്റമിനു യുമായി യുവാവ് പിടിയിൽ.

Kannadiparamba online news

ഇരിട്ടി .കാറിൽ കടത്തുകയായിരുന്ന 32.5 ഗ്രാം മെത്താഫിറ്റമിനു യുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി പി പി അഹമ്മദ് അലി (29) യെയാണ്
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷെഫീഖും സംഘവും ചേർന്ന് പിടികൂടിയത്.
വാഹന പരിശോധനക്കിടെ ബുധനാഴ്ച രാത്രിയിലാണ് കെ.എൽ. 13 എ.എസ്. 0415 മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി പ്രതി പിടിയിലായത്.
മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയ കാറിൽ നിന്ന് 680ഗ്രാം എംഡി എം എ കണ്ടെടുത്തിരുന്നു.
അതേ ഉദ്യേഗസ്ഥർ തന്നെയാണ് ഈ കേസും കണ്ടുപിടിച്ചത് .
പരിശോധനയിൽ അസി: എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്റഫ് മലപ്പട്ടം ഷാജി കെ കെ, പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി അളോക്ക൯, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!