കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെട്ട പാറപ്പുറം, കുളിത്തറ, നെടുവാട്ട് തണ്ണീർത്തടത്തിലും റോഡരികിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമായി കോൺക്രീറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നത് പതിവായി. മഴക്കാലങ്ങളിൽ ജലനിരപ്പ് ഉയരുന്ന പ്രദേശമായതു കൊണ്ട് മാലിന്യങ്ങൾ ഒഴുകി സമീപത്തുള്ള കിണറുകളും മറ്റും മലിനമാകുകയാണ്. സമീപ വാസികൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ബന്ധപ്പെട്ട അധികാരികൾ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വെണ്ടൊട് വയലിൽ ഉൾപ്പെടെ അറവ് മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനോടൊപ്പം പഞ്ചായത്തിന്റെ സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

