ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്, സ്വപ്‌നം തകര്‍ത്ത് ഖത്തറിന്റെ വിവാദ ഗോള്‍; പ്രതിഷേധം

Kannadiparamba online news
ഖത്തറിൽ ഇന്നലെ രാത്രി നടന്ന ലോക കപ്പ് യോഗ്യത ഫുട്ബോൾ ടൂർണമെന്റിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള മത്സരത്തിന് മുമ്പുള്ള പരിശീലനത്തിന്റെ ദൃശ്യം.
ഇരു ഭാഗത്തും ടീമിലുള്ള മലയാളികൾ.
തഹ്സീൻ മുഹമ്മദ്‌ (ഖത്തർ )
വളപട്ടണം – കണ്ണൂർ
VS
സഹൽ അബ്ദുൽ സമദ് (ഇന്ത്യ )
കവ്വായി, പയ്യന്നൂർ -കണ്ണൂർ

ദോഹ :ദോഹയിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിൽഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തർ ജയം ഉറപ്പിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് വിരാമം.ഇന്ത്യ 1-0ന് മുന്നിൽ ഇരിക്കെ പിറന്ന വിവാദ ഗോളാണ് ഖത്തറിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നതും അവിടെ നിന്ന് അവർ വിജയിച്ചതും. ഖത്തർ വിജയിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷ അസ്തമിച്ചു.

ഇന്ത്യ ആദ്യ പകുതിയിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. തുടരെ ആക്രമണങ്ങൾ നടത്തി ഖത്തർ പ്രതിരോധത്തെ മുൾമുനയിൽ നിർത്താൻ ഇന്ത്യക്കായി. നിരവധി അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ ഫിനിഷിംഗ് മോശമായതുകൊണ്ട് മാത്രമാണ് ആദ്യ പകുതിയിൽ കളി ഒരു ഗോളിൽ ഒതുങ്ങി പോയത്. ചാങ്ങ്ത്തെ മൻവീർ സിംഗ് റഹിം അലി തുടങ്ങിയവരെല്ലാം ഖത്തർ ഡിഫൻസിന് തുടരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. 

മൺവീർ സിംഗിന്റെ ഒരു ഗംഭീര ഷോട്ട് മികച്ച സേവിലൂടെ ഖത്തർ ഗോൾകീപ്പർ ഷെഹാബ് രക്ഷിച്ചു. ആ ഷോർട്ടിന്റെ റീബൗണ്ടിൽ നിന്ന് ഗോൾ നേടാൻ ചാങ്തെക്ക് അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. അതിനുശേഷം ചാങ്തെയുടെ ഒരു പാസിൽ നിന്ന് റഹീൽ അലിക്ക് ഗോൾമുഖത്ത് ഒരു അവസരം കിട്ടിയെങ്കിലും താരത്തിന്റെ ജഡ്ജിങ് പാളി. ഇതും കഴിഞ്ഞാണ് 37ആം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ ഗോൾ വന്നത്.

ചാങ്തെ ആണ് ഒരു മികച്ച ഫിനിഷിലൂടെ ഖത്തർ വല കുലുക്കിയത്. ഇതിനു ശേഷവും ഇന്ത്യ തന്നെ മികച്ചു നിന്നു. ഈ പ്രകടനം രണ്ടാം പകുതിയിൽ തുടരാൻ ഇന്ത്യക്ക് ആയില്ല. ഇന്ത്യ ഡിഫൻസിൽ ഊന്നിയാണ് രണ്ടാം പകുതിയിൽ കളിച്ചത്. ഖത്തർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 

73ആം മിനുട്ടിൽ ഒരു വിവാദ ഗോളിലൂടെ ഖത്തർ സമനില നേടി. ഔട്ട് ലൈൻ കഴിഞ്ഞ് പുറത്ത് പോയ പന്ത് വീണ്ടും കളിയിലേക്ക് എടുത്താണ് ഖത്തർ ഗോൾ നേടിയത്. അയ്മെൻ നേടിയ ഗോൾ അനുവദിക്കാൻ ആകില്ല എന്ന് ഇന്ത്യ പ്രതിഷേധിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ സ്കോർ 1-1 എന്നായി.

85ആം മിനുട്ടിൽ ഔട്ട് സൈഡ് ബോക്സിൽ നിന്ന് അൽ റാവി എടുത്ത ഷോട്ടിൽ ഖത്തർ ലീഡ് എടുത്തു. ഇന്ത്യ 2-1ന് പിറകിൽ. ഇതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു.

ഇന്ത്യ ഈ പരാജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി മൂന്നാമത് നിൽക്കുകയാണ്‌. ഇന്ന് കുവൈത്ത്  അഫ്ഗാനെ തോൽപ്പിച്ച് രണ്ടാം സ്ഥാനത്ത് എത്തി യോഗ്യത നേടി. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ ആണ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് എത്തുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!