തിരയില്‍പെട്ട കുട്ടിയെ രക്ഷിച്ച സുധീഷിനെ അനുമോദിച്ചു. 

Kannadiparamba online news
ബീച്ചില്‍ തിരയില്‍ പെട്ട കുട്ടിയെ രക്ഷിച്ച  പി.പി. സുധീഷിന് ആമ്പിലേരി കൈരളി വായനശാല  അനുമോദിച്ചപ്പോള്‍

മയ്യില്‍: ബീച്ചില്‍ കളിക്കുകയാ കുട്ടികളിലൊരാള്‍ തിരയില്‍പ്പെട്ട് കാണാതായപ്പോള്‍  കടലില്‍ ചാടി രക്ഷപ്പെടുത്തിയ ആള്‍ക്ക് സ്വീകരണം നല്‍കി. ആമ്പിലേരി കൈരളി വായനശാലയാണ്  തോട്ടട ഐ.ടി.എം. ജീവനക്കാരനായ മയ്യിലെ പി.പി. സുധീഷിന് അനുമോദിന നല്‍കിയത്.  മയ്യില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  എന്‍. പ്രജീഷ് ഉദ്ഘാടനം ചെയ്തു.  വായനശാല പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍  വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നല്‍കി.  വി.കെ.സുരേഷ്ബാബു,  കെ.പി. വിനോദ്,  വായനശാല സെക്രട്ടറി പി. ബിജു, കെ. മനോജ് എന്നിവര്‍ സംസാരിച്ചു.  വി.കെ. സുരേഷ്ബാബുവിന്‍രെ മള്‍ട്ടിവിഷ്വല്‍  പരിപാടികളും അവതരിപ്പിച്ചു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!