ധർമശാല : പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്ന തളിയിൽ മേൽ തളി ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിന് കട്ടിള വെച്ചു. ക്ഷേത്രം തന്ത്രി ഇടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രം ശില്പികളായ മുത്തു കൃഷ്ണ ആചാരി, ഉത്തൻ രാജ്, മേൽശാന്തി ഈശ്വരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികളായ പി.പി.ചന്ദ്രൻ, ആലിങ്കീൽ ജനാർദനൻ, കെ.കെ.ചന്ദ്രൻ, കെ.പി.രാമകൃഷ്ണൻ, പി.കെ.രഘുനാഥ്, പി.വി.രാമചന്ദ്രൻ അരോളി എന്നിവരും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

