ഇന്ത്യക്കെതിരെ പാകിസ്ഥാന് നിര്‍ണായക ടോസ്, ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ, പാക് ടീമില്‍ ഒരു മാറ്റം

Kannadiparamba online news

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന നാലു മത്സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. അതുകൊണ്ട് തന്നെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ അസാധാരണ ബൗണ്‍സും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് ദുഷ്കരമാക്കുമെന്നാണ് കരുതുന്നത്.

അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം അമേരിക്കയോട് തോറ്റ ടീമില്‍ അസം ഖാന്‍ പുറത്തായി. ഇമാദ് വാസിമാണ് അസം ഖാന് പകരം പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്. ന്യൂയോര്‍ക്കില്‍ രാവിലെ മുതല്‍ കനത്ത മഴ പെയ്തതോടെയാണ് മത്സരത്തിന്‍റെ ടോസ് വൈകിയത്. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും ടോസ് അരമണിക്കൂര്‍ വൈകിയാണ് നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!