വിദ്യാലയത്തിനു മുന്നിലൂടെയുള്ള ഓട്ടം:സമയക്രമീകരണം പാലിക്കാതെ ടിപ്പറുകള്‍

Kannadiparamba online news
മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മൂന്നില്‍ വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടതിനു ശേഷമുള്ള കാഴച.


മയ്യില്‍: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നതൊന്നും ഗൗനിക്കാതെ ടിപ്പറുകളുടെ ചീറിപ്പാച്ചില്‍. വിദ്യാലയങ്ങളുടെ മൂന്നിലൂടെ ടിപ്പര്‍ ലോറികള്‍ പോകുന്നതിന് നടപ്പിലാക്കിയ സമയ ക്രമമൊന്നും പാലിക്കാത്തത് വിദ്യാര്‍ഥികളുടെ സുരക്ഷക്ക് ഭീഷണിയാകുകയാണ്. രാവിലെ ഒമ്പതിനും പത്തിനു ഇടയിലും വൈകീട്ട് 3.30 നും നാലിനും ഇടയിലാണ് ടിപ്പര്‍ ലോറികളുടെ ഗതാഗതത്തിന് നിയന്ത്രണമുള്ളത്. മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നില്‍ ഗതാഗത നിയന്ത്രണത്തിനായി കേരള പോലീസിന്റെ ഹോം ഗാര്‍ഡുകളുടെ സേവനം സ്ഥിരമായി ലഭിക്കാത്തതും പ്രശ്‌നങ്ങള്‍ ഗൗരവം കൂട്ടുകയാണ്. ഇവിടെയുണ്ടാകുന്ന അനധികൃത പാര്‍ക്കിങ്ങും ഗതാഗത കുരുക്കിന് ഇടയാക്കുകയാണ്.

സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തണം:

മയ്യില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നിലും ബസ് സ്റ്റാന്‍ഡിലും ഗതാഗത നിയന്ത്രണത്തിനായി രാവിലെയും വൈകീട്ടും സ്ഥിരമായ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം.

രാജീവ് മാണിക്കോത്ത്
സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി , മയ്യില്‍ യൂണിറ്റ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!