ലക്ഷങ്ങൾ വിലമതിക്കുന്ന
മയക്കുമരുന്നുമായി ദമ്പതികൾ അടക്കം നാലുപേർ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധ നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും കൂട്ടാളികളെയും എക്‌സൈസ് വലയിലാക്കി. അൻപത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മേതാംഫിമിറ്റമിനുമായി മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായി നാലു പേരെ മലപ്പുറം എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർo സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീം പിടികൂടിയത്.വെള്ളിയാഴ്ച പുലർച്ചെ 2.30 നാണു കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(g) ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ KL45M6300 നമ്പർ വെള്ള സ്വിഫ്റ്റ് കാറുകൊണ്ട് അപായപെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഈ കാറിനെ പിന്തുടർന്ന് എക്‌സൈസും പോലീസും പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഷിബു, ഇരിട്ടി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ജിജീഷ് എന്നിവരുടെ നിർദേശനുസരണം
എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡാൻസഫും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രിയോടെ വാഹനം ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും കാറും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി കണ്ടെത്തി കസ്റ്റടിയിലെടുത്തു.പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും മലപ്പുറം എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ച എക്‌സൈസ് 24 മണിക്കൂറിനകം തന്നെ പ്രതികളെ വലയിലാക്കുകയും മയക്കുമരുന്നുകൾ കണ്ടെത്തുകയും ചെയ്തു. പുളിക്കൽ അരൂരിൽ
എട്ടൊന്ന് വീട്ടിൽ ഷെഫീഖ് (32), ഭാര്യ സൗദ (28), പുല്ലിപ്പറമ്പ് ചേലേമ്പ്ര കെ കെ ഹൌസിൽ അഫ്നാനുദ്ദീൻ വി കെ (22), പുളിക്കൽ സിയാകണ്ടത്ത് പുള്ളിയൻ വീട്ടിൽ മുഹമ്മദ് ഷാഹിദ് (28)എന്നിവരാണ് എക്സ്സൈസിന്റെ പിടിയിലായത്.യാസ്സർ അറഫാത്തിനെ പിടികൂടിയ അന്വേഷണ സംഘത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, കണ്ണൂർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ് ഐ സനീഷ്, ഉദ്യോഗസ്ഥരായ അനൂപ്, ഷിജോയ്,ഷൌക്കത്തലി,നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
KL10 ഓൺ റോഡ് സ്‌ക്വാഡ് എന്ന ഈ ഓപ്പറേഷനിൽ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ ഷിബു, കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പി എൽ ഷിബു എന്നിവരുടെ മേൽനോട്ടത്തിൽ എക്‌സൈസ് ടീം ജാഗ്രതയോടെ നടത്തിയ നീക്കമാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടാൻ സഹായിച്ചത്. എക്‌സൈസ് ഉത്തരമേഖലയിൽ നടത്തിയ ഏറ്റവും വലിയ മേതാംഫെറ്റാമിൻ വേട്ടകളിലൊന്നാണിത് .മലപ്പുറം എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിനെ കൂടാതെ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി കെ മുഹമ്മദ്‌ ഷഫീഖ്, ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, സച്ചിൻദാസ്,മലപ്പുറം സ്പെഷ്യൽ സ്‌കോഡിലെ പ്രിവന്റിവ് ഓഫീസർ (ഗ്രേഡ് ) മാരായ രഞ്ജിത്ത്, സഫീർഅലി,സുരേഷ് ബാബു സി വനിതാ സിവിൽ എക്സൈസ് ഓഫീസറായ സലീന,എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ വിജയൻ എം, അബ്ദുൾ നാസർ ഒ, റെജീലാൽ, സജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മായ, സില്ല, എക്സ്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. എകൈ സസ് ഇൻസ്പെക്ടർ ഷഫീഖ് അസിസ്റ്റൻറ് എക്സസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം പ്രിവൻ്റീവ് ഓഫീസർ മജീദ് സിവിൽ എക്സ് സൈസ് ഓഫീസർ കലേഷ് എം എന്നിവർ അഷറഫ് മലപ്പട്ടത്തിൻെ സ്വകാര്യ കാറിലാണ് കാറിനെ പിന്തുടർന്നത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!